Thursday, February 4, 2010

യയാതി



ഞാന്‍ യയാതി __
മകന്റെ യൌവ്വനം ഇരന്നുവാങ്ങിയവന്‍
ഭിക്ഷ തരാത്ത മകനെ പടിയിറക്കി പിണ്ഡം വച്ചവന്‍
ശാപവാക്കുകള്‍  കൊണ്ട് എറിഞ്ഞുടച്ചവന്‍
നിഷ്ഠ  തെറ്റിച്ച് അവകാശിയെ സൃഷ്ടിച്ചവന്‍
ഭാര്യയെ വഞ്ചിച്ച് തോഴിയെ കാമിച്ചവന്‍
എന്നിട്ടും ഞാന്‍
മഹാരാജന്‍ , ചക്രവര്‍ത്തി....
ഞാന്‍ യയാതി


Image courtesy: www.indiaclub.com
 

14 comments:

പട്ടേപ്പാടം റാംജി said...

എന്നിട്ടും ഞാന്‍ മഹാരാജന്‍.

അതു തന്നെ നമ്മുടെ ശാപം.
കൊള്ളാം ചേട്ടാ.

ശ്രീ said...

റാംജി പറഞ്ഞതു പോലെ അതു തന്നെയാണ് നമ്മുടെ ശാപം

jyo.mds said...

നല്ല കവിത

ദിവാരേട്ടN said...

റാംജി, ശ്രീ, ഉമേഷ്‌ & ജ്യോ,
സന്ദര്‍ശനത്തിനു നന്ദി. അഭിപ്രായങ്ങള്‍ അറിയിച്ചതില്‍ സന്തോഷം.

ജയരാജ്‌മുരുക്കുംപുഴ said...

valare nannaayi........ aashamsakal......

ദിവാരേട്ടN said...

ജയരാജ്, സന്ദര്‍ശനത്തിനു നന്ദി.. വീണ്ടും വരിക...

വെഞ്ഞാറന്‍ said...

പക്ഷേ മൂപ്പര്‍ യാതൊരു ബഹളവും ഉണ്ടാക്കിയില്ല. സൌമ്യമായാണ് ഇതെല്ലാം ചെയ്തത്!

ദിവാരേട്ടN said...

ഹ.. ഹാ.. ശരിയാണ് വെഞ്ഞാറന്‍ .. സന്ദര്‍ശനത്തിന് നന്ദി...

ജയരാജ്‌മുരുക്കുംപുഴ said...

valare nannaayittundu, aashamsakal.......

Vayady said...

മഹാരാജന്‍, അങ്ങന്നോട് ചെയ്ത ഈ ദ്രോഹത്തിന്‌ ഞാനൊരിക്കലും മാപ്പു തരില്ല, ഒരിക്കലും.

Mrs.യയാതി-

ദിവാരേട്ടN said...

Vayady,
സന്ദര്‍ശനത്തിന് നന്ദി.

Mrs. യയാതി,
ഇത്തരം ചെയ്തികളില്‍ മഹാരാജനെന്നോ, പ്രജയെന്നോ വ്യത്യാസമില്ല. പക്ഷെ, ഇത്രയും നീണ്ട കാലമായി [ദ്വാപര യുഗം മുതല്‍ ] താങ്കള്‍ മനസ്സില്‍ സൂക്ഷിക്കുന്ന പക, ദിവാരേട്ടനില്‍ ആശങ്ക ഉളവാക്കുന്നു [ഹ....ഹാ..]

soumya said...

nannaayirikkunnu divaretta......
aashamsakal..
ennalum paavam Mrs.yayaati...he he

ദിവാരേട്ടN said...

സൌമ്യക്കുട്ടി,
ചിരിക്കേണ്ട. ദ്വാപരയുഗത്തിലെ മാത്രമല്ല, കലിയുഗത്തിലെയും ഒരുപാട് Mrs. യയാതി-മാരുടെ അനുഭവം ആണ് അത്. സന്ദര്‍ശനത്തിന് ദിവാരേട്ടന്‍ നന്ദി പറയുന്നു.

Anonymous said...

യയാതിയുടെ വേദന സ്വയം തോന്നുന്ന അമര്ഷം എല്ലാം കുറച്ചു വാക്കുകളില പതുങ്ങി നിൽക്കുന്നു

Post a Comment

(മലയാളം ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

Template by:

Free Blog Templates